മിയ ഖലീഫ വിവാഹിതയാകുന്നു, വിവാഹതിയ്യതി പുറത്ത് വിട്ട് താരം

അഭിറാം മനോഹർ| Last Updated: ശനി, 14 മാര്‍ച്ച് 2020 (12:33 IST)
മോഡലും മുൻ പോൺ താരവുമായിരുന്ന വിവാഹിതയാകുന്നു. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍. ജൂൺ 10 ന് വിവാഹം നിശ്ചയിച്ചതായുള്ള വിവരം മിയ ഖലീഫ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്ന് തന്നെയാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പോൺ സിനിമ വിട്ട ശേഷം ഇപ്പോൾ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ് മിയ ഇപ്പോൾ. പോൺ സിനിമ വിട്ടെങ്കിലും ഇപ്പോളും ലോകം മുഴുവൻ മിയ ഖലീഫക്ക് ആരാധകരുണ്ട്. പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപാർത്തത്. തുടർന്ന് പോൺ സിനിമാരംഗത്തെത്തിയ മിയ അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു.

അഡൾട്ട് പോൺ രംഗങ്ങളിൽ മിയ വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ തരത്തിൽ ഭീഷണികളും താരത്തിനെതിരെയുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്.

എന്നാൽ പിൻകാലത്ത് പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുള്ളതായി ബിബിസി നടത്തിയ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.എന്നെ പണമുണ്ടാക്കാനുള്ള യന്ത്രമായാണ് പല കമ്പനികളും കരുതിയത്. 21 വയസിലാണ് പോൺ ഇൻഡസ്‌ട്രിയിൽ എത്തിയത്.ഒരു ലീഗല്‍ അഡൈ്വസര്‍ പോലുമുണ്ടായിരുന്നില്ല. ഈ കരിയർ തിരഞ്ഞെടുത്തതിന് ശേഷം എനിക്കിന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. എനിക്ക് സ്വകാര്യതയില്ലാതെയായി ഒരു തവണ മാത്രമാണ് ഞാൻ എന്റെ പേര് ഗൂഗിൾ ചെയ്‌തുനോക്കിയിട്ടുള്ളു- മിയഭിമുഖത്തിനിടെ പറഞ്ഞു.

പോൺ സിനിമ മേഖലയിൽ പല പെൺക്കുട്ടികളും ചൂഷണത്തിനിരയാവുന്നതായും കരാറിന്റെ പേരില്‍ പല പെണ്‍കുട്ടികളും പോണ്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും മിയ വെളിപ്പെടുത്തിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച ...

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രസീലിലാണ് സംഭവം. ബ്രസീലിലെ സമംബിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു പ്രാദേശിക ഫാമിലാണ് ...

കാട്ടുതീ: ലോസ് ആഞ്ചലസിന് പിങ്ക് നിറം! കാരണം ഇതാണ്

കാട്ടുതീ: ലോസ് ആഞ്ചലസിന് പിങ്ക് നിറം! കാരണം ഇതാണ്
കാട്ടുതീ വ്യാപിച്ചതോടെ ലോസ് ആഞ്ചലസിന്റെ നിറം പിങ്കായി. കാട്ടുതീയെ പ്രതിരോധിക്കാന്‍ ...

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ...

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്
തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടു ...

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് ...

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍; സന്ദര്‍ശക രജിസ്റ്ററില്‍ പേരില്ല!
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍. എന്നാല്‍ ഇവരുടെ പേരുകള്‍ ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍
പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ...