ഓണത്തനിമയിൽ തിളങ്ങി മീനാക്ഷിയും മഹാലക്ഷ്മിയും: ചിത്രങ്ങൾ വൈറൽ

Meenakshi Dileep,Mahalakshmi
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (10:44 IST)
Meenakshi Dileep,Mahalakshmi
തിരുവോണം അവസാനിച്ചെങ്കിലും മലയാളികളുടെ ഓണാഘോഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഓണവസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള താരങ്ങളുടെ ഓണചിത്രങ്ങള്‍ ഓണദിനത്തില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഓണത്തനിമയില്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ദിലീപിന്റെ മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയെന്ന മാമ്മാട്ടിയുടെയും ചിത്രങ്ങളാണ് വൈറലാവുന്നത്.

മസ്റ്റാര്‍ഡ് നിറത്തിലുള്ള ബ്ലൗസും മിന്റ് ഗ്രീന്‍ നിറത്തിലുള്ള ദുപ്പട്ടയും എംബ്രോയിഡറി പ്രിന്റുകളുള്ള വെള്ള പാവാടയുമാണ് മീനാക്ഷിയുടെ വേഷം. ചേച്ചിയുടേതിന് സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലുകളായാണ് ഇരുവരും ചിത്രത്തിലുള്ളത്. ചെന്നൈയില്‍ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :