മീ ടൂ : ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്‌ൻസ്റ്റൈയിന് 23 വർഷം തടവ്‌ശിക്ഷ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 മാര്‍ച്ച് 2020 (09:36 IST)
ലോകമെങ്ങും ലൈംഗീകപീഡനങ്ങൾക്കെതിരെ ശബ്‌ദമുയർത്തുന്നതിന് കാരണമായ മീ ടൂ പ്രസ്ഥാനം ആരംഭിക്കാൻ കാരണമായ കേസിൽ മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിർമാതാവുമായ ഹാർവി വെയ്‌ൻസ്റ്റീനെ 23 വർഷത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചു.ലൈംഗികപീഡനകേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായും മീ ടൂ കേസുകളിൽ ഏറ്റവുമധികം ആരോപണം കേട്ട വ്യക്തിയായിരുന്നു 67 കാരനായ ഹാർവി വെയ്ൻസ്റ്റീന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്.എന്നാൽ ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധപ്പെട്ടതെന്നായിരുന്നു വെയ്‌ൻസ്റ്റീൻ കോടതിയിൽ വെളിപ്പെടുത്തിയത്.മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെയ്ന്‍സ്റ്റെന് തടവുശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകൾ സ്വാഗതം ചെയ്തു. മാൻഹട്ടൺ സുപ്രീം കോടതിയാണ് ചരിത്രപരമായ വിധിപ്രഖ്യാപനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :