കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ജനുവരി 2021 (16:12 IST)
തിയേറ്ററുകളിൽ ആഘോഷമാക്കിയ 'മാസ്റ്റർ'ന് ഒടിടി റിലീസ്. പ്രദർശനത്തിനെത്തി 17 ദിവസങ്ങൾക്കപ്പുറം വിജയ് ചിത്രം ആമസോൺ പ്രൈം റിലീസ് ചെയ്യും. ഈ മാസം 29ന് സ്ട്രീമിംഗ് ആരംഭിക്കും. ട്രെയിലറും ആമസോൺ പ്രൈം പുറത്തുവിട്ടു. ഇന്ത്യ കൂടാതെ 241 രാജ്യങ്ങളിൽ ആമസോൺ പ്രൈം വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
നേരത്തെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുമെന്നാണ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണമുണ്ടായിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിലും ചിത്രം തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്നതായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം. വിജയ്‌ക്കും തീയേറ്റർ റിലീസിനോടായിരുന്നു താൽപര്യം.
മാസ്റ്റർ നിലവിൽ തിയേറ്ററുകളില്‍ നിന്ന് 200 കോടി കളക്ഷന്‍ കടന്ന് മുന്നേറുകയാണ്.