വാക്കുപാലിച്ചു വിളിവന്നു, 'എബിസിഡി' യില്‍ ഒരു വേഷം, അഭിനയ മോഹം പൂവണിഞ്ഞ നിമിഷത്തെക്കുറിച്ച് കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (12:45 IST)
ജിബു ജേക്കബ് സംവിധാനം ചെയ്ത സുരേഷ് ഗോപിയുടെ 'മേ ഹും മൂസ' എന്ന ചിത്രത്തില്‍ നടന്‍ കണ്ണന്‍ സാഗറും അഭിനയിച്ചിരുന്നു. എന്നാല്‍ നടന് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടരെ സിനിമയില്‍ അവസരങ്ങള്‍ നല്‍കിയ ഒരാള്‍ ഉണ്ട് അദ്ദേഹത്തിന്റെ പേര് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് കണ്ണന്‍ സാഗര്‍.

കണ്ണന്‍ സാഗറിന്റെ വാക്കുകളിലേക്ക്

സിനിമ എന്റെ ആഗ്രഹമായിരുന്നു അതിലേക്കു രംഗപ്രവേശനം ചെയ്യാന്‍ ഞാന്‍ പലരേയും സമീപിച്ചു പറ്റിയ വേഷമില്ല എന്നു ഒറ്റയടിക്ക് പറഞ്ഞു ചിരിച്ചുകൊണ്ട് ഒഴിവാക്കിയവരാണ് ഞാന്‍ സമീപിച്ചവരില്‍ പലരും, ചിലപ്പോള്‍ ശരിയായിരിക്കാം,

എന്റെ നാട്ടുകാരനും ചെറുപ്പം മുതല്‍ അറിയാവുന്ന ശ്രീ : മാര്‍ട്ടിന്‍ പ്രക്കാട്ട് അദ്ദേഹത്തെ ഒരുദിവസം ഞാന്‍ സമീപിച്ചു എന്റെ അഭിനയമോഹം ധരിപ്പിച്ചു അല്‍പ്പനേരം ചിന്തിച്ചിട്ട് അദ്ദേഹം പറഞ്ഞു നമുക്ക് നോക്കാം അദ്ദേഹം അങ്ങനെ പറയുമ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഉന്നതങ്ങളിലും, ആകാംഷയിലുമായിരുന്നു, ശരിക്കുന്നുറങ്ങാതെ പോലും കാത്തിരുന്ന നിമിഷങ്ങള്‍...

അദ്ദേഹം വാക്കുപാലിച്ചു വിളിവന്നു 'ABCD' എന്ന ' DQ' നായകനായ സൂപ്പര്‍ ഹിറ്റ് സിനിമയില്‍ ഒരു വേഷം..

പിന്നീട് ഞാന്‍ അദ്ദേഹത്തിന് സ്വസ്ഥത കൊടുക്കാതെ ഞാന്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു, അങ്ങനെ ചാര്‍ളിയിലും, അദ്ദേഹവും നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച ഉദാഹരണം സുജാതയിലും ഞാന്‍ പങ്കാളിയായി, അന്ന് ഇറങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം സൂപ്പര്‍ ഡ്യുപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു,

എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത സ്‌നേഹം തന്നു ചേര്‍ത്തുനിര്‍ത്തിയ പ്രിയപ്പെട്ട സംവിധായകന്‍ ശ്രീ: മാര്‍ട്ടിന്‍ പ്രക്കാട്ടിന് മികച്ച സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നു ' നായാട്ട് ' എന്ന സിനിമയിലൂടെ,..

ഞാന്‍ ഈ സിനിമയില്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ എല്ലാ വളര്‍ച്ചയിലും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥനകളോടെ ഞാനും എന്റെ കുടുംബവും എപ്പോഴും ഉണ്ടാവും, ആയുരാരോഗ്യ സൗഖ്യമായി അദ്ദേഹവും കുടുംബവും ഇരിക്കുവാനും മനസാ ആഗ്രഹിച്ചു ഹൃദയപ്പൂര്‍വ്വം പുരസ്‌കാരങ്ങള്‍ ആദരവുകള്‍ അദ്ദേഹത്തെ തേടി ഇനിയും ഇനിയും വരട്ടെയെന്ന നിറമനസ്സോടെ ആശംസകള്‍...

പ്രിയ DQ വിനും മികച്ച അഭിനേതാവിനുള്ള രണ്ട് ചിത്രത്തിന് ചേര്‍ത്തു അവാര്‍ഡ് ലഭിച്ചു, അദ്ദേഹത്തിനും ഹൃദയം നിറഞ്ഞ ആശംസകള്‍ ആത്മാര്‍ത്ഥമായി നേരുന്നു...





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :