അഭിറാം മനോഹർ|
Last Modified ബുധന്, 9 ഫെബ്രുവരി 2022 (14:05 IST)
ഓസ്കാർ
നോമിനേഷൻ പട്ടികയിൽ നിന്നും
മരയ്ക്കാർ പുറത്ത്. തമിഴ് ചിത്രം ജയ് ഭീമും പട്ടികയിൽ നിന്ന് പുറത്തായി. അതേസമയം മലയാളിയായ റിന്റു തോമസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി റൈറ്റിങ് വിത്ത് ഫയർ നോമിനേഷൻ പട്ടികയിൽ ഇടം നേടി.
ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഡോക്യുമെന്ററി ഇടം നേടിയത്. ഈ വിഭാഗത്തിൽ ഫൈനൽ നോമിനേഷനിൽ വരുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററിയാണിത്. മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷും ചേർന്നാണ് ചിത്രം ഒരുക്കിയത്.