അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2021 (13:21 IST)
മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ
മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം റിലീസിനെത്തിയ ചിത്രം ഡിസംബർ 17 മുതൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടെയ്‌നറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ കണ്ടന്റ് ലൈസൻസിങ് മേധാവി മനീഷ് മെംഗാനി പറഞ്ഞു.പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ താൻ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവസരം നൽകുമെന്നും മോഹൻലാൽ പ്രതികരിച്ചു.