കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (08:55 IST)
സിനിമ പ്രേമികള്‍ ഒരേ പോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് മരക്കാറും ആറാട്ടും. വൈകാതെതന്നെ ഈ രണ്ടു ചിത്രങ്ങളും തിയറ്ററുകളിലെത്തും.തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മരക്കാറും ആറാട്ടും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും.
നേരത്തെ പലതവണ റിലീസുകള്‍ പ്രഖ്യാപിച്ചെങ്കിലും കോവിഡ് കാരണം റിലീസ് മാറ്റിവെച്ച ചിത്രമാണ് മരക്കാര്‍. ഒക്ടോബര്‍ 25 മുതല്‍ മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും തുറക്കും.നികുതി കുറയ്ക്കണമെന്നത് തുടങ്ങിയ തീയറ്റര്‍ ഉടമകളുടെ വിവിധ ആവശ്യങ്ങളില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും.