കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (11:32 IST)
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തീയറ്ററുകളില്‍ ആഘോഷമാക്കുകയാണ്. ചെണ്ട കൊട്ടിയും ആര്‍ത്ത് വിളിച്ചും ഓരോ ആരാധകരും സിനിമയെ വരവേറ്റു. എന്നാല്‍ മരക്കാര്‍ എന്ന സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് പറയുകയാണ് നടന്‍ മണിക്കുട്ടന്‍.
'മറ്റു പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാതെ മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു. മറ്റാരിലും എത്തപ്പെടാതെ എന്നിലേക്ക് വന്നു ചേര്‍ന്ന ഭാഗ്യമാണ് മായിന്‍കുട്ടി. ലോകസിനിമയില്‍ ചരിത്രം കുറിച്ചിരിക്കുന്ന മരയ്ക്കാറിന്റെ ഭാഗമാകാന്‍ സാധിച്ച സന്തോഷം പ്രിയപ്പെട്ട പ്രേക്ഷകരോട് ഞാന്‍ പങ്കു വയ്ക്കുന്നു'- മണിക്കുട്ടന്‍ കുറിച്ചു.
ലോകസിനിമാപ്രേക്ഷകര്‍ക്കുള്ള ദൃശ്യസമ്മാനമാണ് 'മരയ്ക്കാര്‍ അറബികടലിന്റെ സിംഹം'. ആ മരയ്ക്കാറില്‍ നിന്നും സമ്മാനം കിട്ടിയ ഏക വ്യക്തി മായന്‍കുട്ടിയാണ്. മരയ്ക്കാറിലെ എന്റെ കഥാപാത്രമെന്ന് മണിക്കുട്ടന്‍ നേരത്തെ പറഞ്ഞിരുന്നു.