പാട്ടുകളിലെ 'സാഗര സൗന്ദര്യം' ഞങ്ങള്‍ അന്നും,ഇന്നും, എന്നും ആസ്വദിക്കുന്നു : മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (10:23 IST)

ദേവാസുരത്തിലെസൂര്യകിരീടം വീണുടഞ്ഞു,ആരോ വിരല്‍മീട്ടി...,ആകാശദീപങ്ങള്‍ സാക്ഷി, പിന്നെയും പിന്നെയും ആരോ തുടങ്ങി എത്ര കേട്ടാലും മതിവരാത്ത ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകള്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 വയസ്സ്.അങ്ങയുടെ എല്ലാ പാട്ടുകളിലെയും 'സാഗര സൗന്ദര്യം' ഞങ്ങള്‍ അന്നും,ഇന്നും, എന്നും ആസ്വദിക്കുന്നു എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.
'ഓര്‍മ്മപൂക്കള്‍ 'തിരനുരയും ചുരുള്‍മുടിയില്‍ സാഗര സൗന്ദര്യം' എന്നപോലെ അങ്ങയുടെ എല്ലാ പാട്ടുകളിലെയും 'സാഗര സൗന്ദര്യം' ഞങ്ങള്‍ അന്നും,ഇന്നും, എന്നും ആസ്വദിക്കുന്നു...ആരാധിക്കുന്നു.. പ്രണാമം'-മനോജ് കെ ജയന്‍ കുറിച്ചു.
1989-ല്‍ പുറത്തിറങ്ങിയ എന്‍ക്വയറി സിനിമയ്ക്ക് ഗാനങ്ങളെഴുതി കൊണ്ടാണ് ചലച്ചിത്രലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

മസ്തിഷ്‌കരക്തസ്രാവത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ച് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :