കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (11:29 IST)
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മനോജ് കെ ജയന്‍.വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ആളുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുള്ളത്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി മോഹന്‍ലാലിനും മമ്മൂട്ടിക്കും ആയിരുന്നു ഗോള്‍ഡന്‍ വിസ ലഭിച്ചത്.
'ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യില്‍ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ കിട്ടിയത്...ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ്
യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേര്‍ത്തു പിടിച്ചിട്ടേയുള്ളൂ അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന
വേളയില്‍ ,ഈ രാജ്യത്തെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി'- മനോജ് കെ ജയന്‍ കുറിച്ചു.