കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (10:16 IST)
വുള്‍ഫ് (2021), നെയ്മര്‍, ഓപ്പറേഷന്‍ ജാവ (2021) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മഞ്ജുഷ രാധാകൃഷ്ണന്‍ ഒരു കോസ്റ്റ്യൂം ഡിസൈനറും അഭിനേതാവുമാണ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയിലും മഞ്ജുഷയുണ്ട്.തന്നെ സംബന്ധിച്ചിടത്തോളം
സൗദി വെള്ളക്ക നല്ല കൂട്ടായ്മയുടെ ചിത്രമാണെന്ന് മഞ്ജുഷ പറയുന്നു.
'വസ്ത്രം അണിയുമ്പോള്‍ തന്നെ അഭിനേതാക്കള്‍ കഥാപാത്രമായി മാറിയിരിക്കണം. സൗദി വെള്ളക്കയിലേക്ക് ജോയിന്‍ ചെയ്യുമ്പോള്‍ തരുണ്‍ എനിക്ക് നല്‍കിയ ഒരേയൊരു വിവരണം ഇതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സൗദി വെള്ളക്ക നല്ല കൂട്ടായ്മയുടെ ചിത്രമാണ്'-മഞ്ജുഷ രാധാകൃഷ്ണന്‍ കുറിച്ചു.