കെ ആര് അനൂപ്|
Last Modified വെള്ളി, 6 മെയ് 2022 (12:48 IST)
സംവിധായകന് സനല്‍ കുമാര്‍ ശശിധരന് നടി മഞ്ജു വാര്യരെ അപമാനിച്ചതിന്റെ പേരില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്തു.കേസ് എടുക്കുന്നതിലോ അറസ്റ് ചെയ്യുന്നതിലൊ വ്യക്തിപരമായി ഒരെതിര്‍പ്പും ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന് അഖില്‍ മാരാരുടെ കുറിപ്പ് തുടങ്ങുന്നത്.
അഖില്‍ മാരാരുടെ വാക്കുകള്‍
സംസ്ഥാന അവാര്‍ഡ് ജേതാവും നിരവധി അന്തര്‍ ദേശീയ പുരസ്കാര ജേതാവുമായ സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ നടി മഞ്ജു വാര്യരെ അപമാനിച്ചതിന്റെ പേരില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്തു....
കേസ് എടുക്കുന്നതിലോ അറസ്റ് ചെയ്യുന്നതിലൊ വ്യക്തിപരമായി ഒരെതിര്‍പ്പും ഇല്ല...
'എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ ഭയമാണ്..കഴിഞ്ഞ 2 വര്‍ഷമായി ഞാന്‍ തമിഴ് നാട്ടിലാണ് താമസം..' എന്ന് ഒരു ചലച്ചിത്ര സംവിധായകന് പറഞ്ഞിട്ട്..
ഏതെങ്കിലും സാംസ്ക്കാരിക നായകര്‍ പ്രതികരിക്കുമോ..?
ഏതെങ്കിലും ഒരു വ്യക്തിയെ ഫേസ്ബുക്ക് വഴി അപകീര്‍ത്തി പെടുത്തിയാല്‍ പൊലീസിന് KP act120 o
പ്രകാരം കേസെടുക്കാന്‍ കഴിയും..
IT act 66A എടുത്തു കളഞ്ഞതിനാലും മറ്റ് IT act വകുപ്പുകള്‍ നില നില്‍ക്കാത്തത് കൊണ്ടും നിലവില്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്തത് ശുദ്ധ പോക്രിത്തരവും ഭരണകൂട ഫാസിസവുമാണ്..
വെറുമൊരു ആള്‍ജാമ്യത്തില്‍ ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് മഫ്തിയില്‍ 4 പേരുമായി സഹോദരിക്കും കുടുംബത്തിനും ഒപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്ന ഒരാളെ തടഞ്ഞു പിടിച്ചു വലിച്ചു കൊണ്ട് പോകുക..
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...