കെ ആര്‍ അനൂപ്|
Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (15:01 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ജിസ് ജോയ്.
'പ്രിയപ്പെട്ട മഞ്ജുവിന് .. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു ഓരോ ദിവസവും , സ്വയം fine tuned ആവുകയാണ്.. അഭിനയത്തോടുള്ള അടങ്ങാത്ത passion കൊണ്ടും ജന്മസിദ്ധമായ സ്വഭാവലാളിത്യം കൊണ്ടും.. ചുറ്റിനുമുള്ളവര്‍ക്ക് ഒരു കുഞ്ഞു തണലെങ്കിലും തീര്‍ക്കുന്ന ശാന്തമായ പരിസരമാണ് മഞ്ജു. എന്നും അങ്ങനെ ആയിരിക്കട്ടെ.. പ്രാര്‍ത്ഥനകള്‍'-ജിസ് ജോയ് കുറിച്ചു.
പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. 10 സെപ്റ്റംബര്‍ 1978ന് ജനിച്ച താരത്തിന് 44 വയസ്സ് പ്രായമുണ്ട്.