അത് മഞ്ജു അല്ല,ക്ലബ്ബ് ഹൗസിലെ വ്യാജനെതിരെ ഒരു സിനിമ താരം കൂടി

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 10 ജൂണ്‍ 2021 (12:57 IST)

യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ക്ലബ്ബ് ഹൗസ്. പുതിയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വരുമ്പോള്‍ അതില്‍ വ്യാജ അക്കൗണ്ടുകള്‍ കൂടുതല്‍ ആകുന്നത് സാധാരണ കാഴ്ചയായി മാറുന്നു. പ്രത്യേകിച്ച് സിനിമ താരങ്ങളുടെ. തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ട് ചൂണ്ടി കാണിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

'ഫേക്ക് അലേര്‍ട്ട്' എന്ന് കുറിച്ചുകൊണ്ടാണ് ഇക്കാര്യം നടി അറിയിച്ചത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു.

കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരും താങ്കളുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :