ജാനുവായി എത്തേണ്ടത് തൃഷ ആയിരുന്നില്ല, ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ!

Manju warrier, 96
അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ജൂലൈ 2024 (19:14 IST)
Manju warrier, 96
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയാകെ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിലെത്തിയ 96 എന്ന ചിത്രം. സിനിമയിലെ റാം എന്ന കഥാപാത്രത്തെയും ജാനുവിനെയും വളരെ വേഗം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ വിജയ് സേതുപതിയുടെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.


ഒരു അവാര്‍ഡ് ചടങ്ങിനിടെ വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മഞ്ജു വാര്യര്‍ പറയുന്നു. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയായ ഫൂട്ടേജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് 96 എന്ന തനിക്ക് നഷ്ടമായതിനെ പറ്റി മഞ്ജു വെളിപ്പെടുത്തിയത്. 96 സിനിമയ്ക്ക് വേണ്ടിയുള്ള കോള്‍ എനിക്ക് കിട്ടിയിട്ടില്ല.എന്നാല്‍ എന്നെ വിളിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നിലെത്തുന്നതിന് മുന്‍പ് അത് വേറൊരു വഴിക്ക് പോയി.


വിജയ് സേതുപതി ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് പറയുമ്പോളാണ് ജാനുവായി എന്നെ പരിഗണിച്ചിരുന്നു എന്ന് അറിയുന്നത്. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ ഡേറ്റ് കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിരുന്നുവെന്നും
അതിനാല്‍ തന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന രീതിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും മഞ്ജു പറയുന്നു. വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ ഇതിനെ പറ്റി 96 സംവിധായകനായ പ്രേം കുമാറിന് മെസേജ് അയച്ചിരുന്നുവെന്നും മഞ്ജു പറഞ്ഞു. ഇപ്പോള്‍ തനിക്ക് പോലും 96ല്‍ തൃഷക്ക് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി
അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു
ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ദിലീപ് ...

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്
ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്