കഴിഞ്ഞ 15 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും വിളിച്ചിട്ടില്ല, ഇന്നലെ ലാലേട്ടൻ അദ്യമായി ഫോണിൽ വിളിച്ചു; മണിക്കുട്ടൻ

അനു മുരളി| Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2020 (13:35 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ തൊഴിൽ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നടന്‍ മണിക്കുട്ടന്‍ മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിച്ച് ശ്രദ്ധ നേടുകയാണ്. സിനിമ മേഖലയില്‍ നിന്ന് ആരും തന്റെ വിവരം ഇക്കാലയളവില്‍ അന്വേഷിച്ചില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ വിളിച്ചെന്നുമാണ് മണിക്കുട്ടന്‍ കുറിപ്പില്‍ പറയുന്നത്.

മണിക്കുട്ടന്റെ കുറിപ്പ്:

നന്ദി ലാലേട്ടാ ആ കരുതലിനും സ്‌നേഹത്തിനും!
ലോക്ക് ഡൌണ്‍ കാലഘട്ടത്തില്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകള്‍ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎല്‍ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകള്‍ക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനില്‍ക്കുന്ന സാഹചര്യം എനിക്കൂഹിക്കാന്‍ കഴിയും.

ഒരു struggling artist (struggling star അല്ല) എന്ന നിലയില്‍ ഞാന്‍ സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളില്‍ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരില്‍ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം . ഈ വിഷമ ഘട്ടത്തില്‍ ആ പ്രാര്‍ത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ കൂടിയായ ഈസ്റ്റര്‍ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്‌നേഹം ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്ന ഒന്നാണ്. എനിക്കാശ്വസിക്കാന്‍ ഇതില്‍പരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയില്‍. നമ്മളതിജീവിക്കും…



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം
ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ?

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും
അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...