ഗേളി ഇമ്മാനുവല്‍|
Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (15:09 IST)
മണിരത്‌നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍’ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് ഭാഗങ്ങളായി ആയിരിക്കും ഈ സിനിമ പ്രദര്‍ശനത്തിനെത്തുക. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ക്ലാസിക് നോവല്‍ ഒരു ഭാഗമുള്ള സിനിമയാക്കി മാറ്റാന്‍ പറ്റില്ലെന്ന് നേരത്തേ തന്നെ ഉറപ്പുണ്ടായിരുന്നു.
മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന പൊന്നിയിന്‍ സെല്‍വന്‍ വിവിധ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. മാത്രമല്ല, വലിയ താരനിരയും ചിത്രത്തിന്‍റെ ഭാഗമാകുന്നു.
വിക്രം, കാര്‍ത്തി, ശരത്‌കുമാര്‍, ജയം രവി, ജയറാം, പ്രഭു, ലാല്‍, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. വിക്രമിന്‍റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന കഥാപാത്രമായിരിക്കും പൊന്നിയിന്‍ സെല്‍വനിലേത്.
എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് രവിവര്‍മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.