അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (15:18 IST)
2018 ഡിസംബറിൽ ഇന്ത്യൻ തിയേറ്ററുകളിൽ കെജിഎഫ് എന്ന കൊടുങ്കാറ്റാണ് ആഞ്ഞടിച്ചതെങ്കിൽ ആ കാറ്റ് രൂപം മാറി ചുഴലിക്കാറ്റായി ബോക്സോഫീസ് റെക്കോർഡുകൾ തകർക്കുന്നതാണ് 2022 ഏപ്രിലിൽ കാണാനായത്. മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഇന്ത്യയ്ക്ക് പുറത്തും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ് അവസാനമായി കെജിഎഫിനെ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങൾക്കും ഒരു കെജിഎഫ് ഉണ്ട് എന്ന തലക്കെട്ടോട് കൂടി തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ഗുണ്ടോ, ഫോഡൻ തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെയാണ് പേരുകളുടെ ആദ്യത്തെ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ആഗോളസ്വീകാര്യതയുടെ ചിഹ്നമായാണ് ആരാധകർ ഇതിനെ കാണുന്നത്. ടീമിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സിനിമാ ആരാധകരും ഇപ്പോൾ.