മലയാളികള്‍ക്ക് എങ്ങനെ മറക്കാനാകും ! മാമുക്കോയ വിടവാങ്ങി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (14:07 IST)
മലയാള സിനിമയിലെ ചിരി തമ്പുരാന്‍ വിടവാങ്ങി. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ അമ്മു മാമുക്കോയ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച തൊട്ട് തീവ്ര പരിച്ചരണ വിഭാഗത്തിലായിരുന്നു നടന്‍.
കോഴിക്കോടന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ സംസാരം മലയാളികള്‍ക്ക് ഇനി ഓര്‍മ്മ മാത്രം. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിന് കൂടിയാണ് അന്ത്യമായത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :