കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (10:53 IST)
പൃഥ്വിരാജിന്റെ 'ജന ഗണ മന'യില്‍ ശക്തമായ കഥാപാത്രത്തെ തന്നെ മമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്നുണ്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഇനി ആറു ദിവസങ്ങള്‍ കൂടി.
കഥ നല്ലതായിരുന്നുവെന്നും സംവിധായകനെ നേരത്തെ തന്നെ തനിക്ക് അറിയാമെന്നും കഥ കേട്ടപ്പോള്‍ തന്നെ വളരെ ഇന്‍ടറസ്റ്റിംഗ് ആയി തോന്നിയെന്നും സുരാജ് സിനിമയെക്കുറിച്ച് നേരത്തെ പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.