'മറുപടി അയയ്ക്കുവാന്‍ അല്പം താമസിച്ചു പോയി, ക്ഷമിക്കുമല്ലോ'; ആരാധകനു മമ്മൂട്ടി അയച്ച കത്ത്

തന്റെ പുതിയ സിനിമയുടെ ഒരു സ്റ്റില്ലും കത്തിനൊപ്പം മമ്മൂട്ടി ആരാധകനു അയച്ചിട്ടുണ്ട്

Mammootty
രേണുക വേണു| Last Modified വ്യാഴം, 25 ജൂലൈ 2024 (12:36 IST)
Mammootty

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ആരാധകനു മമ്മൂട്ടി അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 1985 ല്‍ തന്റെ ആരാധകന്‍ അയച്ച കത്തിനു മമ്മൂട്ടി മറുപടിയായി അയച്ച കത്തിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മറുപടി കത്ത് അയക്കാന്‍ വൈകിയതില്‍ ആരാധകനോടു മമ്മൂട്ടി ക്ഷമ ചോദിക്കുന്നതായി കത്തില്‍ കാണാം.

തന്റെ പുതിയ സിനിമയുടെ ഒരു സ്റ്റില്ലും കത്തിനൊപ്പം മമ്മൂട്ടി ആരാധകനു അയച്ചിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന തന്റെ സിനിമ കണ്ട ശേഷം അഭിപ്രായം എഴുതി അയക്കണമെന്നും മമ്മൂട്ടി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

കത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ

പ്രിയ സഹോദരാ,

കത്ത് കിട്ടി, ജോലിത്തിരക്ക് മൂലം മറുപടി അയയ്ക്കുവാന്‍ അല്പം താമസിച്ചു പോയി. ക്ഷമിക്കുമല്ലോ! എന്റെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ഇല്ലേ? നിങ്ങളെപ്പോലെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് എന്റെ പ്രചോദനം. ഈയിടെ റിലീസ് ആകാന്‍ പോകുന്ന പ്രകാശ് മൂവി ടോണിന്റെ 'ഉപഹാരം' എന്ന ചിത്രത്തിലെ എന്റെ ഒരു സ്റ്റില്‍ ഇതോടൊപ്പം അയയ്ക്കുന്നു. ആ സിനിമ കണ്ടശേഷം അഭിപ്രായം എഴുതി അയയ്ക്കുമല്ലോ! കൂട്ടുകാരെയെല്ലാം ഞാന്‍ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം

സ്‌നേഹപൂര്‍വ്വം,

നിങ്ങളുടെ മമ്മൂട്ടി

14-10-1985




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...