രേണുക വേണു|
Last Modified ചൊവ്വ, 12 സെപ്റ്റംബര്‍ 2023 (10:47 IST)
ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയെ തേടി മറ്റൊരു വേദന കൂടി. താരത്തിന്റെ സഹോദരിയും പാറയ്ക്കല്‍ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. മമ്മൂട്ടിയുടെ നേരെ താഴെയുള്ള സഹോദരിയാണ് ആമിന. ഇന്നലെയായിരുന്നു മരണം. കബറടക്കം ബുധനാഴ്ച.
മക്കള്‍: ജിബിന്‍, സലീം (ബ്രൂണെ), ജൂലി, ജ്യൂബി
മരുമക്കള്‍: ജിന്‍സ, ബാബു, മുനീര്‍
കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ ഉമ്മ മരിച്ചത്. അഞ്ച് മാസം തികയും മുന്‍പ് സഹോദരിയും മമ്മൂട്ടിയെ വിട്ടുപോയിരിക്കുകയാണ്.