ലുക്കിലും മാനറിസങ്ങളിലും സേതുരാമയ്യര്‍ തന്നെ; അഞ്ചാം വരവില്‍ ഞെട്ടിച്ച് മമ്മൂട്ടി

രേണുക വേണു| Last Modified തിങ്കള്‍, 2 മെയ് 2022 (08:28 IST)

സിബിഐ സീരിസിലെ അഞ്ചാം വരവിലും ഞെട്ടിച്ച് മമ്മൂട്ടി. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് ശരാശരി അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍, സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രമായി മമ്മൂട്ടി പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.

സിബിഐ അഞ്ചിന്റെ ചേരുവകള്‍ മുന്‍ഭാഗങ്ങളിലേതിനു സമാനമാണെങ്കിലും മെയ്ക്കിങ് പുതുമ നിറഞ്ഞതാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ എല്ലാമെല്ലാം. ലുക്കിലും മാനറിസങ്ങളിലും അയ്യര്‍ക്ക് ഒരു മാറ്റവുമില്ല. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടിക്ക് സാധിച്ചിരിക്കുന്നു. ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി ഞെട്ടിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :