ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (12:34 IST)
നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥയെഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ മമ്മൂട്ടിയുടെ എനർജി ലെവൽ അപാരമായിരുന്നു. നിരൂപകരും ഒന്നടങ്കം ഇതിനെ പ്രശംസിച്ചിരുന്നു. അമ്പതു കോടിക്ക് മുകളിൽ ചിത്രം ഇതിനോടകം നേടിയതായാണ് റിപ്പോർട്ട്.
ഡബ്ബിങ് ടൈമിലും വേറെ ലെവൽ പരിപാടികൾ ആയിരുന്നു മമ്മുക്ക എന്ന് വ്യക്തമാകുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിലൂടെ ഏറെ ശ്രദ്ധ നേടിയ ഒരു ഡയലോഗ് മമ്മൂട്ടി എങ്ങനെ രസകരമായി ഡബ്ബ് ചെയ്യുന്നു എന്നതാണ് ഈ വീഡിയോ കാണിച്ചു തരുന്നത്. ഹൈ ലെവൽ വോൾട്ടേജിൽ ആയിരുന്നു ഡബ്ബിംഗ് ടൈമിലും മമ്മൂട്ടി.
ബോസ് എന്ന് പേരുള്ള ഒരു പലിശക്കാരന്റെ കഥയാണ് ഈ മമ്മൂട്ടി ചിത്രം പറയുന്നത്. ബോസ് ആയി മമ്മൂട്ടിയെത്തുമ്പോൾ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ തമിഴ് നടൻ രാജ് കിരണും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നു.