മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും, അന്ന് ഞാന്‍ ആ സിനിമ ചെയ്യുമെന്ന് ജൂഡ് ആന്റണി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മെയ് 2023 (09:50 IST)
മമ്മൂട്ടിയുടെ ബയോപിക് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംവിധായകന്‍ ജൂഡ് ആന്റണി പ്രതീക്ഷകള്‍ പങ്കുവെച്ചു. മെഗാസ്റ്റാറിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍.

ബയോപിക്കിന് മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്. സിനിമയാക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധിതവണ മമ്മൂട്ടിയുടെ നേരില്‍ കണ്ട് സംവിധായകന്‍ ചോദിച്ചെങ്കിലും അത് വേണ്ടെന്നാണ് മെഗാസ്റ്റാറിന്റെ തീരുമാനം.വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് ജൂഡ് പറയുന്നു.

മമ്മൂക്ക സമ്മതിക്കും എന്നാണ് പ്രതീക്ഷ. മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും. അന്ന് ഞാന്‍ ആ സിനിമ ചെയ്യുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :