രേണുക വേണു|
Last Modified വെള്ളി, 21 ജനുവരി 2022 (21:17 IST)
തമിഴിലെ പ്രശസ്ത സംവിധായകന്‍ ദുരൈ പാണ്ഡ്യന്റെ മകളാണ് രമ്യ പാണ്ഡ്യന്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് രമ്യ. തമിഴിലെ ബിഗ് ബോസ് ഫോര്‍ റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് രമ്യ. തന്റെ പുതിയ ചിത്രങ്ങള്‍ രമ്യ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രമ്യ പങ്കുവച്ച സ്‌റ്റൈലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബ്ലാക്ക് കളര്‍ സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. 'ലാളിത്യം എന്റെ ഒരു സങ്കീര്‍ണ്ണതയാണ്' എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് രമ്യ ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലാണ് രമ്യ നായിക വേഷത്തിലെത്തുന്നത്.