'എന്നെ ദുഃഖിപ്പിക്കുന്നു കഠിനമായി';പി ബാലചന്ദ്രന്റെ വിയോഗത്തില്‍ വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (11:06 IST)

നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് സിനിമ ലോകം. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചക്കായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തില്‍ വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി. 'പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു കഠിനമായി' - എന്നാണ് മമ്മൂട്ടി കുറിച്ചത്. സിനിമാ ലോകത്തെ ആകെ സങ്കടക്കടലില്‍ ആഴ്ത്തിയ വാര്‍ത്ത വന്നതോടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ എല്ലാം അദ്ദേഹത്തെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഒടുവിലായി റിലീസ് ചെയ്തത്.പ്രതിപക്ഷ എംഎല്‍എ ആയ ആറ്റിങ്ങല്‍ മധുസൂദനന്‍ ആയിട്ടായിരുന്നു പി ബാലചന്ദ്രന്‍ അഭിനയിച്ചത്.

മമ്മൂട്ടി നായകനായ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം വാര്‍ത്ത തന്നെ ഏറെ ദുഃഖിപ്പിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്.

പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :