പ്രായമൊരു വിഷയമല്ല; കുട്ടികള്‍ക്കൊപ്പം ബബിള്‍സ് ഊതി കളിക്കുന്ന മമ്മൂട്ടി (വീഡിയോ)

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (15:38 IST)

മനസ്സുകൊണ്ട് എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം 70 പിന്നിട്ടെങ്കിലും കാലത്തിനൊപ്പം സ്വയം പുതുക്കി മുന്നോട്ട് പോകാനാണ് മമ്മൂട്ടി എന്നും ആഗ്രഹിക്കുന്നത്. മമ്മൂട്ടി എത്രത്തോളം കൂളാണെന്ന് മനസ്സിലാക്കി തരുന്ന ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ മനംകവരുന്നത്.

കുട്ടികള്‍ക്കൊപ്പം കളിക്കുന്ന മമ്മൂട്ടിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിദേശത്തുള്ള ഏതോ സ്ഥലമാണ് വീഡിയോയില്‍ കാണുന്നത്. കുട്ടികള്‍ക്കൊപ്പം ബബിള്‍സ് ഊതി കളിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.



എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ ആണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മേയ് 1 ന് ചിത്രം തിയറ്ററുകളിലെത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :