മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു, 'മാമാങ്കം' നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ചര്‍ച്ചകള്‍ തുടങ്ങി

കെ ആര്‍ അനൂപ്| Last Modified ശനി, 14 ഓഗസ്റ്റ് 2021 (14:32 IST)

മമ്മൂട്ടിയുടെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മമ്മൂട്ടിയുമായി അദ്ദേഹം നടത്തി. ഇക്കാര്യം നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് അറിയിച്ചത്.

മമ്മൂട്ടിക്കും കെ സുരേന്ദ്രനുമൊപ്പമുള്ള വേണു കുന്നപ്പിള്ളിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആന്റോ ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി'- ആന്റോ ജോസഫ് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :