'ലക്ഷദ്വീപിനെ കുറിച്ച് സംസാരിക്കണം, പൃഥ്വിരാജിന് പിന്തുണ നല്‍കണം'; മമ്മൂട്ടിയോട് ആരാധകര്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 27 മെയ് 2021 (09:28 IST)

ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂട്ടി പ്രതികരിക്കണമെന്ന് ആരാധകര്‍. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് നിരവധിപേര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷദ്വീപിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂട്ടി തയ്യാറാകണമെന്നും നടന്‍ പൃഥ്വിരാജിന് പിന്തുണ നല്‍കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളും ബിജെപി അനുകൂല ചാനലായ ജനം ടിവിയും പൃഥ്വിരാജിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്. മമ്മൂട്ടിയെ പോലൊരു താരം ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ആരാധകരുടെ ആവശ്യം. സഹപ്രവര്‍ത്തകന്‍ കൂടിയായ പൃഥ്വിരാജിന് പിന്തുണ അറിയിക്കണമെന്നും മമ്മൂട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം മമ്മൂട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :