Rorschach release date: മമ്മൂട്ടിയുടെ റോഷാക്ക് വരുന്നു ! റിലീസ് തിയതി പ്രഖ്യാപിച്ചു

റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (18:56 IST)

Rorschach release date: മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് അടുത്ത ആഴ്ച റിലീസ് ചെയ്യും. ചിത്രത്തിനു യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്യുക. വേള്‍ഡ് വൈഡായാണ് റോഷാക്ക് എത്തുക. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ആദ്യത്തെ റിലീസ് ആണ് റോഷാക്ക്.

റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.

റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. 'റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്' മമ്മൂട്ടി പറഞ്ഞു. സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :