Christopher Movie Official Teaser: ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയ്ക്കും ഒപ്പം മമ്മൂട്ടി; പുതുവത്സര സമ്മാനമായി ക്രിസ്റ്റഫറിന്റെ ടീസര്‍ എത്തി

രേണുക വേണു| Last Modified ഞായര്‍, 1 ജനുവരി 2023 (18:34 IST)

Christopher Movie Official Teaser: മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറില്‍ മാസ് പരിവേഷത്തിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റഫര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

ഉദയകൃഷ്ണയുടേതാണ് തിരക്കഥ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും ടീസറില്‍ കാണാം. 'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.




അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ എന്നിവരാണ് ചിത്രത്തില്‍ നായിക വേഷങ്ങളില്‍ എത്തുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :