Navya Nair about Mammootty: തനിയാവര്‍ത്തനത്തില്‍ കരയിച്ചു, ഭീഷ്മ കണ്ട് വിസിലടിച്ചു; അഭിനയത്തില്‍ രാജാവാണ് മമ്മൂട്ടിയെന്ന് നവ്യ നായര്‍

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു

രേണുക വേണു| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (11:33 IST)

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി നവ്യ നായര്‍. ഒരു ഫാന്‍ ഗേളിന്റെ ആശംസയെന്നാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.
'ഹാപ്പി ബെര്‍ത്ത്‌ഡെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക, മലയാളികളുടെ അഭിമാനം, അഭിനയത്തിന്റെ രാജാവ്..ഒരു സാധാരണ പ്രേക്ഷക എന്ന നിലയില്‍ അമരവും വാത്സല്യവും സഗാരം സാക്ഷിയും തനിയാവര്‍ത്തനവും കണ്ട് നിങ്ങള്‍ക്ക് വേണ്ടി കരഞ്ഞു. ഇപ്പോള്‍ ഭീഷ്മയില്‍ നിങ്ങളെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വിസിലടിച്ചു. ഈ ലെഗസി ഇപ്പോഴും തുടരുന്നു' നവ്യ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :