രേണുക വേണു|
Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (07:49 IST)
നടി കെ.പി.എ.സി. ലളിതയുടെ മരണത്തില്‍ വിങ്ങിപ്പൊട്ടി മമ്മൂട്ടി. ഹൃദയഭേദകമായ കുറിപ്പാണ് ലളിതയുടെ മരണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം' മമ്മൂട്ടി കുറിച്ചു.