ആദ്യം പിണങ്ങി പിന്നെ ഇണങ്ങി മമ്മൂട്ടി, വീഡിയോയുമായി നടി ശ്രീവിദ്യ മുല്ലശേരി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (12:04 IST)

ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലശേരി അഭിനയ ലോകത്തേക്ക് എത്തുന്നത്.സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടി താരത്തിനെ കൂടുതല്‍ പ്രശസ്തിയാക്കി.താന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസര്‍ഗോഡ് തന്റെ നാട്ടിലെ ഫാന്‍സ് അസോസിയേഷനിലെ മെമ്പര്‍ ആണെന്നും ഇതേ പരിപാടിയില്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കാണാനായ സന്തോഷത്തിലാണ് ശ്രീവിദ്യ.

അമ്മയുടെ ഒരു റിഹേഴ്‌സല്‍ ക്യാമ്പിലാണ് ശ്രീവിദ്യ മമ്മൂട്ടിയെ കണ്ടത്. വീട്ടില്‍ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പം കൊടുക്കാന്‍ മമ്മൂട്ടിയുടെ അരികിലേക്ക് എത്തുന്നതും പിന്നീട് രണ്ടാളും ഒരുമിച്ച് സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം.


''എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും..'' ശ്രീവിദ്യ വീഡിയോയ്ക്ക് താഴെ കുറിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :