ദുല്‍ഖറിന്റെ വഴിയെ മമ്മൂട്ടിയും, വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആകാന്‍ 'പുഴു' !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (09:05 IST)

ദുല്‍ഖര്‍ സല്‍മാന്‍ഖാന്റെ സല്യൂട്ട് സോണി ലിവ്വില്‍ കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുഴുവും സോണി ലിവ്വില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് ഔദ്യോഗികമായി സംവിധായക രത്തീന അറിയിച്ചു. പ്രദര്‍ശന തീയതി പ്രഖ്യാപിച്ചിട്ടില്ല ഉടന്‍തന്നെ അത് അറിയിക്കും.

വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആകുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണിത്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍ പുറത്ത് വരും.മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :