കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 12 ഓഗസ്റ്റ് 2021 (13:07 IST)
ഇന്ത്യയുടെ അഭിമാന താരം പി. ആര്‍. ശ്രീജേഷിനെ നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടി. അദ്ദേഹത്തിനൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. തനിക്ക് ലഭിച്ച മെഡല്‍ മമ്മൂട്ടിയ്ക്ക് ശ്രീജേഷ് കാണിച്ച് കൊടുക്കുന്നതും ചിത്രങ്ങളില്‍ കാണാം.
'വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്‌സ് മെഡല്‍ നേടികൊടുത്ത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ പി. ആര്‍. ശ്രീജേഷിനെ മമ്മൂക്കയോടൊപ്പം നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.'- ആന്റോ ജോസഫ് കുറിച്ചു.