'പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലാന്ന് പറയുന്നത് ഉള്ളതാണോ?'; ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ട്രെയിലർ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (10:23 IST)
ഉണ്ണിമുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'മാളികപ്പുറം'.നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലർ ആണ് ശ്രദ്ധ നേടുന്നത്.

'ടീച്ചറെ ഈ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലാന്ന് പറയുന്നത് ഉള്ളതാണോ?'എന്ന കുട്ടിയുടെ ചോദ്യത്തോടെയാണ് ട്രെയിലർ തുടങ്ങുന്നത്.
'മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം.'-കുറിച്ചു.

അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തിൽ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :