'മാളികപ്പുറം' സൂപ്പര്‍ ഹിറ്റ്? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ജനുവരി 2023 (10:13 IST)
ഡിസംബര്‍ 30-ന് റിലീസ് ചെയ്ത മാളികപ്പുറം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 3 കോടിയിലേറെ നേടി മുന്നേറുകയാണ്.

കേരള ബോക്സ് ഓഫീസ് നിന്നും ആദ്യത്തെ നാല് ദിവസത്തിനുള്ളില്‍ 3.75 കോടി കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.0.45 കോടി ആണ് ആദ്യ ദിവസത്തെ കളക്ഷന്‍.1.1 കോടി ഗ്രോസ് നേടാന്‍ മൂന്നാമത്തെ ദിവസം ചിത്രത്തിനായി.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ പുറത്തും പ്രദര്‍ശനത്തിന് എത്തുകയാണ്.ജനുവരി 6 മുതലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുക. മാളികപ്പുറം ജനുവരി 5 നാണ് യുഎഇ, ജിസിസി റിലീസ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :