10 കോടി കടന്ന് മാളികപ്പുറം, നിര്‍മ്മാതാക്കള്‍ക്ക് നേട്ടം ഉണ്ടാക്കി ഉണ്ണിമുകുന്ദന്‍ ചിത്രം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ജനുവരി 2023 (11:15 IST)
നവാഗതനായ വിഷ്ണു ശശി ശങ്കറിന്റെ മാളികപ്പുറം വലിയ വിജയമായി മാറിക്കഴിഞ്ഞു. ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ തിയേറ്ററുകളിലെ പ്രദര്‍ശനം രണ്ടാം വാരത്തിലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ആദ്യത്തെ വാരാന്ത്യത്തെക്കാള്‍ കൂടുതല്‍ കളക്ഷന്‍ രണ്ടാം വാരാന്ത്യത്തില്‍ ലഭിച്ചെന്നാണ് വിവരം. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 10 മുതല്‍ 12 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഇന്ത്യന്‍ വിപണികളിലും വിദേശ വിപണികളിലും ഈയാഴ്ച പുറത്തിറങ്ങിയ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതത്തില്‍ നിന്നു തന്നെ ലാഭത്തിലെത്തിയ മാളികപ്പുറം ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വിറ്റുപോകുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാകുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

കാവ്യാ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :