ഹിന്ദി കഥാപാത്രങ്ങളും ബംഗാളി പാട്ടും മലയാള സിനിമയില്‍...ഒടി.ടി നല്‍കിയ സമ്മാനങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മെയ് 2023 (09:15 IST)
കോവിഡ് കാലത്തായിരുന്നു മലയാള സിനിമയുടെ രക്ഷകനായി ഓവര്‍ ദി ടോപ്പ് ഒടി.ടി ഫ്‌ലാറ്റ്‌ഫോമുകളുടെ രംഗപ്രവേശനം. പതിയെ മലയാള സിനിമയെ വിഴുങ്ങാന്‍ പറ്റാവുന്ന സ്രാവായി മാറുവാനും അതിനായി എന്നതാണ് പിന്നെ കണ്ടത്. വന്‍ തുക നല്‍കി സിനിമകള്‍ വാങ്ങിയിരുന്ന ഒടി.ടി ഫ്‌ലാറ്റ്‌ഫോമുകളുടെ മാജിക്കില്‍ പല നിര്‍മാതാക്കളും വീണു. ഒടി.ടിക്കായി നിര്‍മ്മിച്ച ഒരു കാലവും ഉണ്ടായി മലയാള സിനിമയ്ക്ക്.

എന്നാല്‍ ഇപ്പോള്‍ ഒടി.ടി ഫ്‌ലാറ്റ്‌ഫോമുകളുടെ മനം മാറി.തട്ടിക്കൂട്ട് സിനിമകള്‍ വേണ്ട, ആദ്യം തിയേറ്ററില്‍ ഓടി വിജയിച്ച ചിത്രങ്ങള്‍ മാത്രം മതി അതും താരങ്ങള്‍ ഉള്ള സിനിമകളെ വേണ്ടൂ എന്നുമാണ് ഒടി.ടി ഫ്‌ലാറ്റ്‌ഫോമുകളുടെ തീരുമാനം. പുതുതായി കിട്ടുന്ന സബ്‌സ്‌ക്രൈബ്‌നുകളാണ് ഒടി.ടിക്കാരുടെ പ്രധാന വരുമാനം. മാത്രമല്ല ഒടി.ടി കണ്ടന്റുകള്‍ക്കനുസരിച്ച് മലയാള സിനിമയിലും ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പാന്‍ ഇന്ത്യന്‍ ലെവലിലുള്ള ഒടി.ടി പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് മറ്റൊരു ലക്ഷ്യം. അതിനായി അത്തരത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാന്‍ എഴുത്തുകാരും നിര്‍ബന്ധരായി.തമിഴും ഹിന്ദിയും ഒക്കെ പറയുന്ന കഥാപാത്രങ്ങള്‍ വന്നു തുടങ്ങിയത് അത്തരത്തിലാണ്. ബംഗാളി പാട്ടും മലയാള സിനിമ സ്വാഗതം ചെയ്തത് ഒടി.ടിയുടെ വരവോടെ ആണെന്ന് വേണം മനസ്സിലാക്കാന്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :