മൂന്ന് സിനിമകള്‍ ഒരു ദിവസം റിലീസ്,ജൂണ്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള സിനിമകള്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 15 ജൂണ്‍ 2022 (10:03 IST)

ജൂണ്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

പ്രിയന്‍ ഓട്ടത്തിലാണ്

നൈല ഉഷയും ഷറഫുദ്ദീനും അപര്‍ണ ദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. 'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24നാണ് റിലീസാകുന്നത്.
സായാഹ്ന വാര്‍ത്തകള്‍

അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമായിരുന്നു സായാഹ്ന വാര്‍ത്തകള്‍. റിലീസ് വൈകിയ ചിത്രം ജൂണ്‍ 24 ന് തീയേറ്ററുകളില്‍ എത്തുന്നു. സച്ചിന്‍ ആര്‍ ചന്ദ്രനും അരുണ്‍ ചന്ദുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ ഗോകുല്‍ സുരേഷ് , ധ്യാന്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ് , ഇന്ദ്രന്‍സ്,പുതുമുഖം ശരണ്യ ശര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പന്ത്രണ്ട്

ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പന്ത്രണ്ട്'. ജൂണ്‍ 24ന് ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :