അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 മെയ് 2021 (20:50 IST)
നല്ല സ്റ്റൈലനായി കാർ തുടച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രീക്കനാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ താരം. വെറൊന്നുമല്ല മലയാളികൾക്ക് പ്രിയപ്പെട്ടനൊരു നടന്റെ ആദ്യകാലചിത്രങ്ങളിലൊന്നിലെ ദൃശ്യമാണിത്. നടൻ ആരാണെന്ന് അറിഞ്ഞപ്പോൾ
സോഷ്യൽ മീഡിയ ആകെ അമ്പരപ്പിലാണ്. കാർ തുടച്ചുകൊണ്ടിരിക്കുന്ന
ഫ്രീക്കൻ താടിക്കാരൻ മറ്റാരുമല്ല. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കൊച്ചുപ്രേമനാണ്.
ജേസിയുടെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ ഏഴുനിറങ്ങൾ എന്ന ചിത്രത്തിലേതാണ് ഈ രംഗങ്ങൾ. കൊച്ചുപ്രേമന്റെ ആദ്യചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്. 1979 ൽ തന്നെ സിനിമയിൽ മുഖം കാണിച്ചുവെങ്കിലും
കൊച്ചുപ്രേമൻ സിനിമാപ്രേമികൾക്ക് പരിചിതനാകുന്നത് ദില്ലിവാല രാജകുമാരൻ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തിളക്കവും തെങ്കാശിപട്ടണവുമെല്ലാമടക്കം മലയാളികളെ രസിപ്പിച്ച ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യാൻ നടനായി. എന്തായാലും കൊച്ചുപ്രേമന്റെ ഫ്രീക്കൻ ലുക്കിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.