കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2023 (09:04 IST)
മോഹന്‍ലാലിന്റെ ആരാധകര്‍ 2024 ആഘോഷമാക്കുന്നത് മലൈക്കോട്ടൈ വാലിബാന്‍ എന്ന സിനിമയ്‌ക്കൊപ്പം ആയിരിക്കും.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഷ്യന്‍ നടി ഡയാനയും അഭിനയിച്ചിരുന്നു.ഡയാന വിവാഹിതയായി. മലയാളിയായ വിപിനാണ് വരന്‍.ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
കേരള തനിമ ഒട്ടും ചോരാതെയായിരുന്നു വിവാഹം നടന്നത്. മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന.ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിന്‍.
ചലച്ചിത്ര നടി മാത്രമല്ല യോഗ പരിശീലകയായും പിന്നെ മോഡലിംഗ് രംഗത്തും കളരിയിലും പ്രഗത്ഭയാണ് ഡയാന. ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍. വിപിനും ഡയാനിയില്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയില്‍ വച്ചാണ് പരിചയപ്പെട്ടത്.
പെരിങ്ങാവ് ചാക്കോളാസ് പാലസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ വധൂവരന്മാര്‍ പരസ്പരം മോതിരം കൈമാറുകയും മാല അണിയുകയും ചെയ്തു.