എൻ്റെ മാറിടവും ഇടുപ്പും ഫോക്കസ് ചെയ്താണ് അവർ ഫോട്ടോ എടുക്കുന്നത്: നീരസം പ്രകടമാക്കി മലൈക അറോറ

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (19:56 IST)
പാപ്പരാസികൾ തൻ്റെ ഫോട്ടോ എടുക്കുന്നതിൽ അതൃപ്തി പരസ്യമാക്കി നടി മലൈക അറോറ. പലരും തൻ്റെ സ്വകാര്യ ശരീര ഭാഗങ്ങളെ മാത്രം ഫോക്കസ് ചെയ്ത് ചിത്രങ്ങൾ പകർത്തുന്നുവെന്നും അതിന് പിന്നിലെ മനോഭാവം ശരിയല്ലെന്നും മലൈക അറോറ പറഞ്ഞു.

ആൾക്കൂട്ടത്തിനിടയിൽ ആളുകൾ തള്ളുകയോ മറ്റെന്തെങ്കിലും ചെയ്താലോ ഞാൻ ശകാരിച്ചിട്ടില്ല. പക്ഷേ എന്നെ അസ്വസ്ഥയാക്കുന്നത് ആളികൾ എൻ്റെ നെഞ്ചിന് മുകളിലേക്ക് മാത്രം നോക്കി ഫോട്ടോ എടുക്കുന്നതാണ്. ഇത്തരത്തിൽ ക്യാമറകൾ എൻ്റെ ശരീരം മാത്രം ഫോക്കസ് ചെയ്ത് ചിത്രമെടുക്കുന്നതിൽ എനിക്ക് പ്രശ്നം ഉണ്ട്. താരം പറഞ്ഞു.

എൻ്റെ ശരീരഭാഗങ്ങളെ പറ്റി ഓർത്ത് എനിക്ക് അഭിമാനമുണ്ട്. എന്നാൽ അവരെന്തിനാണ് എൻ്റെ സ്വകാര്യഭാഗങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നത്. ഞാൻ എങ്ങനെയുള്ള വസ്ത്രം ധരിക്കണമെന്നത് എൻ്റെ ഇഷ്ടമാണ്. അതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. മലൈക ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :