ഷങ്കറിന് ഇനി ഹിന്ദി, തെലുങ്ക് സിനിമകള്‍ ചെയ്യാന്‍ പറ്റില്ലേ ? പുതിയ നീക്കവുമായി 'ഇന്ത്യന്‍ 2' നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 മെയ് 2021 (18:45 IST)

കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' വൈകുകയാണ്. നിര്‍മ്മാതാക്കളും സംവിധായകന്‍ ഷങ്കറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഷൂട്ടിംഗ് നീളാനുളള കാരണം. ഷങ്കറിനെ പുതിയ ചിത്രങ്ങള്‍ ചെയ്യുന്നത് തടയുവാനുള്ള നടപടികള്‍ ലൈക് പ്രൊഡക്ഷന്‍സിന്റെ നിന്നും ആരംഭിച്ചുവെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. 'ഇന്ത്യന്‍ 2' നിര്‍മ്മാതാക്കള്‍ തെലുങ്ക്, ഹിന്ദി ഫിലിം ചേംബറുകളിലേക്ക് ഒരു കത്ത് അയച്ചതായും 'ഇന്ത്യന്‍ 2' പൂര്‍ത്തിയാക്കാതെ ഷങ്കറിനെ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ അനുവദിക്കരുതെന്നും അഭ്യര്‍ത്ഥിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

തെലുങ്ക് നടന്‍ രാംചരണുമായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രം ഷങ്കര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അന്യന്‍ ബോളിവുഡ് റീമേക്കും അദ്ദേഹത്തിന് മുന്നില്‍ ഉണ്ട്. രണ്‍വീര്‍ സിങ്ങാണ് നായകന്‍.


'ഇന്ത്യന്‍ 2'ന്റെ ഭാവി എന്താകും എന്നത് കണ്ടുതന്നെ അറിയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :