രേണുക വേണു|
Last Modified വെള്ളി, 2 സെപ്റ്റംബര്‍ 2022 (16:02 IST)
Madonna Sebastian Photos: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി നടി മഡോണ സെബാസ്റ്റ്യന്‍. പാവാടയും ബ്ലൗസും ധരിച്ച് ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കൈയില്‍ മുല്ലപ്പൂവ് പിടിച്ചാണ് മഡോണ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ സെലിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍.
1992 മേയ് 19 നാണ് മഡോണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. മികച്ചൊരു ഗായിക കൂടിയാണ് മഡോണ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മഡോണ തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.