'മധുരം' ഒരുപാട് ഇഷ്ടമായി, സിനിമയ്ക്ക് കൈയ്യടിച്ച് നടന്‍ സെന്തില്‍ കൃഷ്ണ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (09:03 IST)
ഡിസംബര്‍ 24 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിച്ച മധുരത്തിന് മികച്ച പ്രതികരണങ്ങളാണ് എങ്ങു നിന്നും ലഭിക്കുന്നത്. സിനിമാലോകത്തെ നിരവധിയാളുകള്‍ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മധുരം കണ്ട ത്രില്ലിലാണ് നടന്‍ സെന്തില്‍ കൃഷ്ണ.
മധുരം ഒരുപാട് ഇഷ്ടമായെന്നാണ് സെന്തില്‍ കൃഷ്ണ പറയുന്നത്.
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രമാണ് മധുരം.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.