രേണുക വേണു|
Last Modified ബുധന്‍, 8 ജനുവരി 2025 (09:55 IST)
യുട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി നല്കിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു യുട്യൂബ് വഴി മോശം രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഒന്നിലേറെ യുട്യൂബ് അക്കൗണ്ടുകള്‍ക്കെതിരെ പരാതിയുണ്ട്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിനു കൈമാറി.
തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. നടിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യുട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.